ഇന്ത്യാ സഖ്യത്തില്‍ അതൃപ്തിയെന്ന് സിപിഐ ഫയല്‍
India

പരസ്പര വിശ്വാസമില്ല; ഇന്ത്യാ സഖ്യത്തില്‍ അതൃപ്തിയെന്ന് സിപിഐ

നാലുദിവസമായി നടന്ന സിപിഐ നേതൃയോഗത്തിന് പിന്നാലെ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അതൃപ്തി പരസ്യമാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഇന്ത്യാ സഖ്യത്തില്‍ പരസ്പര വിശ്വാസക്കുറവുണ്ടെന്നും ഒത്തൊരുമയില്ലെന്നും കുറ്റപ്പെടുത്തി സിപിഐയുടെ വാര്‍ത്താക്കുറിപ്പ്. നാലുദിവസമായി നടന്ന സിപിഐ നേതൃയോഗത്തിന് പിന്നാലെ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അതൃപ്തി പരസ്യമാക്കിയത്.

സീറ്റ് വിഭജനത്തില്‍ ഉള്‍പ്പെടെ ഇടതുപാര്‍ട്ടികളുമായി വേണ്ട രീതിയില്‍ ചര്‍ച്ച നടത്തുന്നില്ലെന്നു സിപിഐ കുറ്റപ്പെടുത്തി. മുന്നണിയിലെ വലിയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് കാര്യമായ രീതിയല്‍ ആത്മ പരിശോധന നടത്തണം. ഹരിയാനയില്‍ ഉള്‍പ്പടെ സീറ്റ് വിഭജനത്തില്‍ ഇടതുപാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ബിജെപി അധികാരത്തിലെത്തുന്നത് ഒഴിവാക്കാമായിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിനുണ്ടായത് വലിയ തിരിച്ചടിയാണ്. ആത്മപരിശോധനയ്ക്ക് അവര്‍ തയ്യാറാകണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഝാര്‍ഖണ്ഡിലും സമാനമായ സ്ഥിതിയാണ് ഉണ്ടായത്. ഇന്ത്യാ സഖ്യം അധികാരത്തില്‍ എത്തിയെങ്കിലും സിപിഐ, സിപിഎം എന്നീ ഇടതുപാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമായല്ല മത്സരിച്ചത്. ചെറിയ പാര്‍ട്ടികളെ കൂടി ഉള്‍ക്കൊണ്ടാവണം സീറ്റ് വിഭജനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉണ്ടാവേണ്ടത്. ഇത് പരസ്പര വിശ്വാസമില്ലായ്മയുടെ ഭാഗമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാനായി ഉണ്ടാക്കിയതാണ് ഇന്ത്യാ സഖ്യം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT