Bihar polls: CPI(ML)'s Dipankar Bhattacharya  
India

ആ മൂന്നു ലക്ഷം വോട്ട് എവിടുന്നു വന്നു? ബിഹാറില്‍ പോള്‍ ചെയ്തത് പട്ടികയിലുള്ളതിനേക്കാള്‍ വോട്ടുകള്‍; ചോദ്യങ്ങളുമായി ദീപാങ്കര്‍ ഭട്ടാചാര്യ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവച്ച കണക്കുകളും ദീപാങ്കര്‍ ഭട്ടാചാര്യ പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എന്‍ഡിഎ മുന്നേറ്റം തുടരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ (എംഎല്‍) ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ. വോട്ടര്‍പട്ടികയും പോള്‍ചെയ്ത വോട്ടിന്റെയും കണക്കുകള്‍ ഉദ്ധരിച്ചാണ് ദീപാങ്കര്‍ ഭട്ടാചാര്യ തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യമുനയില്‍ നിര്‍ത്തുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ പട്ടികയിലുള്ളതിനേക്കാള്‍ മൂന്നു ലക്ഷത്തിലധികം പേര്‍ വോട്ടു ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണെന്നാണ് സിപിഐ (എം എല്‍) ലിബറേഷന്‍ നേതാവിന്റെ ആരോപണം. 'എസ്ഐആറിന് ശേഷം ബിഹാറില്‍ 7.42 കോടി വോട്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ ഇ.സി.ഐ പറയുന്നത് 7,45,26,858 എന്നാണ്. പുനഃരവലോകനത്തിന് ശേഷം ഈ വര്‍ധനവ് എങ്ങനെ ഉണ്ടായെന്നാണ് ഭട്ടാചാര്യ ഉയര്‍ത്തുന്ന ചോദ്യം. എക്‌സ് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവച്ച കണക്കുകളും ദീപാങ്കര്‍ ഭട്ടാചാര്യ പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം എസ്‌ഐആറിന്റെ ഗുണം കൊണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപകമായി വിമര്‍ശിക്കുന്നതിനിടെയാണ് കണക്കുകള്‍ പങ്കുവച്ച് ദീപാങ്കര്‍ ഭട്ടാചാര്യ നിലപാട് കടുപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഭട്ടാചാര്യ ഉയര്‍ത്തിയ മൂന്ന് ലക്ഷത്തിലധികം വോട്ടര്‍മാരുടെ പൊരുത്തക്കേട് വരും ദിവസങ്ങളിലും ചര്‍ച്ചയായേക്കും.

increase in more than 3 lakh voters comparing the before and after data of Special Intensive Revision In Bihar says Communist Party of India (Marxist–Leninist) Liberation party’s general secretary Dipankar Bhattacharya


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം'; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Bihar Election Results 2025: ഒറ്റ സീറ്റില്‍ ഒതുങ്ങി കോണ്‍ഗ്രസ്, തേജസ്വിക്ക് ജയം, എന്‍ഡിഎ 201

'സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കളേ... ഇനിയൊരു വിജയം കാണാൻ പ്രവർത്തകർ എത്രകാലം കാത്തിരിക്കണം'

ഡിഷ് വാഷ് സ്ക്രബർ വൃത്തിയായി സൂക്ഷിക്കാനുള്ള ലളിതമായ മാർഗങ്ങൾ

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണം വെളുപ്പിക്കല്‍; ഇഡി ഇടപെടുന്നു, വിവരങ്ങള്‍ തേടി ഹൈക്കോടതിയില്‍

SCROLL FOR NEXT