ത്രിപുരസുന്ദരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അമിത് ഷാ/ബിജെപി ത്രിപുര ട്വിറ്റര്‍ 
India

ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ല; കൊന്നു തള്ളിയവര്‍ക്കൊപ്പം ചേര്‍ന്നതില്‍ കോണ്‍ഗ്രസ് ലജ്ജിക്കണം: അമിത് ഷാ

ത്രിപുരയില്‍ ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Author : സമകാലിക മലയാളം ഡെസ്ക്

ത്രിപുരയില്‍ ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതോടെ, സിപിഎം തോല്‍ക്കുമെന്ന് ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വിജയ് സങ്കല്‍പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസിന്റെ നിരവധി നേതാക്കളെ കൊന്നുതള്ളിയ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതില്‍ അവര്‍ ലജ്ജിക്കണം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം, എല്ലാ വീടുകളിലും വൈദ്യുതിയും ഗ്യാസ് കണക്ഷനും നല്‍കി. ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. ഭക്ഷണം സൗജന്യമായി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കി. വരും വര്‍ഷങ്ങളില്‍ ത്രിപുരയെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഞായറാഴ്ച രണ്ട് റാലികളാണ് അമിത് ഷാ ത്രിപുരയില്‍ നടത്തുന്നത്. ഉദയ്പുരിലെ മാതാ ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് റാലികളില്‍ പങ്കെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്ലാതെ റാന്നിയിൽ ഡാം തുറന്നുവിട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകോപനമില്ലെന്നും പിണറായി വിജയൻ

പാലക്കുഴി വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് അപകടം; തമിഴ്‌നാട് സ്വദേശിനി മരിച്ചു, സുഹൃത്തിനെ രക്ഷപ്പെടുത്തി

വീട്ടിൽ ബ്ലീച്ച് ഉപയോഗിക്കുമ്പോൾ, ഈ അബദ്ധങ്ങൾ ഒഴിവാക്കുക

മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഒഴിവാക്കാം; ഇക്കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെയ്ക്കാം

'പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും; മനുഷ്യത്വത്തേക്കാള്‍ വലുതല്ല രാഷ്ട്രീയം'; നിലപാടില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍