ഫയല്‍ ചിത്രം 
India

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറുമുതല്‍ പത്തുവരെ

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരിടും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീയതി തീരുമാനിച്ചു. ഏപ്രില്‍ ആറുമുതല്‍ പത്തുവരെ കണ്ണൂരിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീയതി തീരുമാനിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിനും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. 

ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് പ്രമേയം. താഴേത്തട്ടിലെ പാര്‍ട്ടി ഘടകങ്ങളിലെ ചര്‍ച്ചയ്ക്ക് ശേഷം, പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. ബിജെപിക്കെതിരെ തെരഞ്ഞെടുപ്പുകളിലെ തന്ത്രം സംസ്ഥാന തലങ്ങളില്‍ തീരുമാനിക്കും. ബംഗാള്‍ ഘടകത്തിന്റെ വിയോജിപ്പോടെയാണ് രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പറയുമ്പോഴും, കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള സമരങ്ങളില്‍ സഹകരിക്കാമെന്നും രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപം സ്വീകരിക്കുകയാണെന്ന് സിപിഎം വിമര്‍ശനമുന്നയിച്ചിരുന്നു. അതേസമയം, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി നീക്കവും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ശക്തമാണ്. കഴിഞ്ഞദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയിലും മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി ചര്‍ച്ച നടത്തിയിരുന്നു.

ബിജെപിക്കൈതിരെ പുതിയ സഖ്യസാധ്യതകള്‍ തേടാന്‍ ഇടത് പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെസിആര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാന മനസ്സുള്ള മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയ്ക്ക് ശേഷം, സിപിഎം,സിപിഐ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ

'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'