കെസിആറിനൊപ്പം പിണറായി/ട്വിറ്റര്‍ 
India

മൂന്നാം മുന്നണി നീക്കവുമായി സിപിഎം; തെലങ്കാന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പിണറായി

സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗത്തിനായി ഹൈദരാബാദിലെത്തി യപ്പോഴാണ് തെലങ്കാന മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്


ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി  വിജയന്‍. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗത്തിനായി ഹൈദരാബാദിലെത്തിയപ്പോഴാണ് തെലങ്കാന മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റു നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിണറായി കെസിആറുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്ര് പ്രമേയത്തിന്റെ കരടിന് സിപിഎം പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്, പ്രാദേശിക പാര്‍ട്ടികളുമായി സഖ്യസാധ്യതകള്‍ സിപിഎം തേടുന്നത്. 

ബിജെപിക്കെതിരെ മൂന്നാംമുന്നണി രൂപീകരിക്കാനായി കെസിആറിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രീയ സമിതി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശ്രമിച്ചിരുന്നു. മമത ബാനര്‍ജി അടക്കമുള്ള നേതാക്കളുമായി കെസിആര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. 

കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് പറയുമ്പോഴും, ബംഗാള്‍ മോഡല്‍ പ്രാദേശീക സഖ്യമാകാമെന്നാണ് സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേസമയം, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടിലാണ് സിപിഐയുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന