റോഡരികില്‍ കിടന്ന തെരുവുനായയുടെ ദേഹത്ത് കൂടി ഓഡി കാര്‍ ഓടിച്ചുകയറ്റുന്ന ദൃശ്യം 
India

റോഡരികില്‍ കിടന്ന തെരുവുനായയുടെ ദേഹത്ത് കൂടി ഓഡി കാര്‍ ഓടിച്ചുകയറ്റി, ക്രൂരത - വീഡിയോ 

കര്‍ണാടകയില്‍ ഒരു ദയയുമില്ലാതെ തെരുവുനായയുടെ ദേഹത്ത് കൂടി ഓഡി കാര്‍ ഓടിച്ചുകയറ്റി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ഒരു ദയയുമില്ലാതെ തെരുവുനായയുടെ ദേഹത്ത് കൂടി ഓഡി കാര്‍ ഓടിച്ചുകയറ്റി. റോഡരികില്‍ കിടന്ന് ഉറങ്ങുന്ന തെരുവുനായയുടെ ദേഹത്ത്കൂടി ഡ്രൈവര്‍ മനഃപൂര്‍വ്വം കാര്‍ ഓടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ബംഗളൂരുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. റെസിഡന്‍ഷ്യല്‍ കോളനിയില്‍ റോഡരികില്‍ കിടന്ന് ഉറങ്ങിയ തെരുവുനായയോടാണ് ക്രൂരത കാണിച്ചത്. ദൃശ്യങ്ങളില്‍ ഒന്നിലധികം തെരുവുനായ്ക്കളെ കാണാം. ഇതില്‍ ഒന്നിന്റെ മുകളിലൂടെയാണ് കാര്‍ ഓടിച്ചുകയറ്റിയത്.

ചെയ്യാന്‍ ഉറപ്പിച്ച മട്ടില്‍ ഓഡി കാര്‍ പിന്നോട്ടെടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിന് ശേഷം മുന്നോട്ടെടുത്ത കാര്‍ തെരുവുനായ കിടക്കുന്ന ഭാഗത്ത് കൂടി ഓടിച്ചു കുതിച്ചുപായുന്നതാണ് വീഡിയോയുടെ അവസാനം. കൂട്ടത്തിലെ ഒന്നിനെ ആക്രമിച്ചത് കണ്ട് മറ്റു നായ്ക്കള്‍ കുരയ്ക്കുന്നതും വാഹനത്തിന്റെ പിന്നാലെ പായുന്നതും വീഡിയോയയില്‍ വ്യക്തമാണ്. സംഭവത്തില്‍ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഓഡി ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT