മച്ലി പട്ടണത്തിലെ കടൽതീരം, Cyclone montha pti
India

മോൻതാ 100 കിലോമീറ്റർ വേ​ഗതയിൽ കരയിലേക്ക്; വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി; ആന്ധ്രാ തീരമേഖലയിൽ നിന്നു ആളുകളെ മാറ്റി

അർധ രാത്രിയോടെ മോൻതാ കര തൊടും

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലാൻഡ് ഫാളിങ് പ്രതിഭാസം മൂന്ന്, നാല് മണിക്കൂർ തുടരും. അർധ രാത്രിയോടെ മോൻതാ കര തൊടും. നിലവിൽ കാറ്റിന്റെ വേ​ഗത മണിക്കൂറിൽ 15 കിലോമീറ്ററാണ്. 90 മുതൽ 100 കിലോമീറ്റർ വേ​ഗതയിലായിരിക്കും കര തൊടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആന്ധ്രയിലെ മച്ലി പട്ടണത്തിനും കലിം​ഗ പട്ടണത്തിനുമിടയിലായിരിക്കും മോൻതാ കര തൊടുക. മുൻകരുതലായി ആന്ധ്ര തീര മേഖലയിൽ നിന്നു ആളുകളെ മാറ്റി. കാക്കിനട, കോണസീമ മേഖലകളിൽ ​ഗർഭിണികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

വിശഖപട്ടണത്തു നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയും ഇൻഡി​ഗോയുമാണ് സർവീസുകൾ റദ്ദാക്കിയത്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

The Meteorological Department has issued a warning that Cyclone montha has turned towards land.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

നിധി അഗര്‍വാളിനെ വളഞ്ഞ് ആരാധകര്‍; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; 'എന്റെ ദൈവമേ' എന്ന് വിളിച്ച് താരം, വിഡിയോ

രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

SCROLL FOR NEXT