India

ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ നല്‍കി;  പ്ലസ് ടുവിദ്യാര്‍ഥിനി കണ്ടത് അച്ഛന്റെ രഹസ്യബന്ധം

അച്ഛനും മറ്റൊരു സ്ത്രീയും തമ്മില്‍ അടുത്തിടപഴകുന്ന വീഡിയോയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കാണാനിടയായത്

Author : സമകാലിക മലയാളം ഡെസ്ക്

മാണ്ഡ്യ:  ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിനായി മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയതിലൂടെ അച്ഛന്റെ രഹസ്യബന്ധം പുറത്തായി. അച്ഛനും മറ്റൊരു സ്ത്രീയും തമ്മില്‍ അടുത്തിടപഴകുന്ന വീഡിയോയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കാണാനിടയായത്. ഇക്കാര്യം പെണ്‍കുട്ടി അമ്മയോട് തുറന്നുപറയുകയായിരുന്നു. കര്‍ണാടകയിലെ  മാണ്ഡ്യയിലാണ് സംഭവം.

വീഡിയോ കണ്ടതിന് പിന്നാലെ വിവാഹബന്ധം ഒഴിയണമെന്നാണ് ഭാര്യയുടെ ആവശ്യം. എന്നാല്‍ ഒന്നിച്ചുമുന്നോട്ടുപോകണമെന്ന നിലപാടിലാണ് ഭര്‍ത്താവ്. പതിനെട്ടുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹതിരായത്. ഇവര്‍ക്ക് പതിനഞ്ചും പതിനേഴും വയസായ രണ്ട് പെണ്‍കുട്ടികളും ഉണ്ട്. 

പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി ഒക്ടോബര്‍ മാസത്തില്‍ മൊബൈല്‍ ഫോണ്‍ നല്‍കിയപ്പോള്‍ അച്ഛനും മറ്റൊരു സ്ത്രീയും തമ്മിലുള്ള സ്വകാര്യനിമിഷങ്ങള്‍ കാണാനിടയായി. തുടര്‍ന്ന് പെണ്‍കുട്ടി ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ ദൃശ്യങ്ങള്‍ കാണാനിടയായത്. ഇക്കാര്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെ ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യ ആവശ്യപ്പെടുന്ന നടപടികള്‍ സ്വീകരിക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഐടി ആക്ട് 2000ത്തിലെ നിയമങ്ങള്‍ പ്രകാരം മുന്നോട്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ സമ്മതമില്ലാതെയാണോ വീഡിയോ ചിത്രീകരിച്ചതെന്നും ഈ വീഡിയോ മറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎൽഎയുമായി അഭിപ്രായഭിന്നത?; രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ; 21 മുതല്‍ ജിയോ ഓഹരിക്ക് അപേക്ഷിക്കാം; പ്രൈസ് ബാന്‍ഡ് 1065-1119 രൂപ

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

സോളാർ വേലിക്കായി 20,000 മരങ്ങൾ മുറിക്കാൻ നീക്കം; ചാലക്കുടി ഡിവിഷനിലെ വനനിയമലംഘനങ്ങൾക്കെതിരെ സുപ്രീം കോടതി സമിതിയുടെ ഇടപെടൽ