പ്രതീകാത്മക ചിത്രം 
India

മൂത്രം കുടിപ്പിച്ചു, പല്ല് അടിച്ച് തകര്‍ത്തു; അച്ഛനും മകനും നേരെ ആള്‍ക്കൂട്ട ആക്രമണം, വംശീയാധിക്ഷേപം 

രാജസ്ഥാനില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാള്‍ക്കും മകനും നേരെ ആള്‍ക്കൂട്ടാക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാള്‍ക്കും മകനും നേരെ ആള്‍ക്കൂട്ടാക്രമണം. സംഘം ചേര്‍ന്ന് രണ്ടുപേരെയും മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. അച്ഛനും മകനും നേരെ വംശീയാധിക്ഷേപം നടത്തിയതായും പരാതിയില്‍ പറയുന്നു. മുന്‍ വൈരാഗ്യമാണ് ഇതിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബാര്‍മറിലാണ് സംഭവം. പലചരക്കു കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം. 15 പേര്‍ ചേര്‍ന്നാണ് അച്ഛനെയും മകനെയും മര്‍ദ്ദിച്ചത്. തുടര്‍ന്ന് മൂത്രം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു. 

മര്‍ദ്ദനത്തില്‍ അച്ഛന്‍ റായ്ചന്ദ് മേഘ്വാളിന്റെ തലയിലേറ്റ അടിയില്‍ പല്ല് നഷ്ടമായി. മകന്‍ രമേഷിന്റെ കാല്‍ തല്ലിയൊടിച്ചു. കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ബാര്‍മര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇരുവരുടെയും പരാതിയില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത