ട്രെയിനുകള്‍ റദ്ദാക്കി പ്രതീകാത്മക ചിത്രം
India

ദന ചുഴലിക്കാറ്റ്; ആറ് ട്രെയിനുകൾ റദ്ദാക്കി

നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് മുൻകരുതൽ നടപടിയെന്നോണം റദ്ദാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ദീർഘദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കി. നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് മുൻകരുതൽ നടപടിയെന്നോണം റദ്ദാക്കിയത്. കാമാഖ്യ - ബം​ഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സിൽചാർ - സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ദിൽബർ​ഗ് - കന്യാകുമാരി വിവേക് എക്സ്പ്രസ്, ബം​ഗളൂരു - ​ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി - ​ഗിൽബർ​ഗ് വിവേക് എക്സ്പ്രസ്, ബം​ഗളൂരു - മുസഫർപൂർ ജം​ഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) അറിയിച്ചു. ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്. ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഒക്‌ടോബര്‍ 24 ന് പുരി, ഖുര്‍ദ, ഗഞ്ചം, ജഗത്‌സിംഗ്പൂര്‍ ജില്ലകളില്‍ ഇടിമിന്നലോടും ഇടിമിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT