പ്രതീകാത്മക ചിത്രം 
India

വ്യവസായിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ ഡാന്‍സിന് വിളിച്ചു, കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; നര്‍ത്തകി പൊലീസ് സ്റ്റേഷനില്‍ 

ഉത്തര്‍പ്രദേശില്‍ പ്രൊപ്പര്‍ട്ടി ഡീലറുടെ ജന്മദിനാഘോഷത്തിന് പരിപാടി അവതരിപ്പിക്കാന്‍ എത്തിയ നര്‍ത്തകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രൊപ്പര്‍ട്ടി ഡീലറുടെ ജന്മദിനാഘോഷത്തിന് പരിപാടി അവതരിപ്പിക്കാന്‍ എത്തിയ നര്‍ത്തകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ആറുപേര്‍ ചേര്‍ന്ന് കാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സമീപത്തുള്ള കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് വിധേയയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്.

ഉന്നാവോ ജില്ലയിലാണ് സംഭവം. ദീപക് നഗറില്‍ പ്രൊപ്പര്‍ട്ടി ഡീലറുടെ ജന്മദിനാഘോഷത്തിന് നൃത്തം അവതരിപ്പിക്കാന്‍ മൂന്ന് പേരെയാണ് വിളിച്ചത്. ആറായിരം രൂപയ്ക്കാണ് പരിപാടി ബുക്ക് ചെയ്തത്. പരിപാടി അവതരിപ്പിച്ചവരില്‍ ഒരാള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. 

പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് കാറില്‍ എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ മദ്യപിച്ചിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT