ദയാനിധി മാരന്റെ വിഡിയോയിൽ നിന്ന്, തേജസ്വി സൂര്യ/ ചിത്രം; ഫെയ്സ്ബുക്ക് 
India

'എമര്‍ജന്‍സി വാതിലിനടുത്തുള്ള സീറ്റിലാണ്, പക്ഷേ തുറക്കില്ല'; തേജസ്വിയെ ട്രോളി ദയാനിധി മാരന്റെ വിഡിയോ

വിമാനത്തിന്റെ എമർജൻസി വാതിലിന് അടുത്തുള്ള സീറ്റിൽ ഇരുന്നുകൊണ്ടാണ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; ബിജെപി എംപി തേജസ്വി സൂര്യ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് വൻ വിവാദമായിരുന്നു. ഇപ്പോൾ തേജസ്വിയെ പരിഹസിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഡിഎംകെ എംപി ദയാനിധി മാരന്‍. വിമാനത്തിന്റെ എമർജൻസി വാതിലിന് അടുത്തുള്ള സീറ്റിൽ ഇരുന്നുകൊണ്ടാണ് വിഡിയോ. 

താൻ എമർജൻസി വാതിലിനു സമീപമാണ് ഇരിക്കുന്നതെന്നും എന്നാൽ വാതിൽ തുറക്കില്ലെന്നുമാണ് ദയാനിധി മാരൻ പറയുന്നത്. 'ഞാന്‍ കോയമ്പത്തൂരേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ്. എമര്‍ജന്‍സി വാതിലിനടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്‌, പക്ഷേ വാതില്‍ തുറക്കില്ല. അത് വിമാനത്തിനും മറ്റുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് വഴി ഒരുപാട് സമയം ലാഭിക്കാം, ക്ഷമാപണ കത്ത് എഴുതേണ്ടി വരില്ലല്ലോ'. മാരന്റെ വാക്കുകൾ ഇങ്ങനെ.

കഴിഞ്ഞ ഡിസംബറിലാണ്  തേജസ്വിയെ വിവാദത്തിലാക്കിയ സംഭവമുണ്ടായത്. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് യാത്ര തിരിക്കാനിരുന്ന വിമാനം പറന്നുയരുന്നതിനിടെ തേജസ്വി എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂര്‍ വൈകുകയും ചെയ്തു. എന്നാൽ തേജസ്വിയുടെ പേര് ആദ്യം പുറത്തുവന്നിരുന്നില്ല. സംഭവം നടന്ന് ഒരു മാസത്തിനു ശേഷം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വാതില്‍ തുറന്നത് തേജസ്വി സൂര്യയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT