India

റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികളുടെ മൃതദേഹം-വിഡിയോ

മംഗളൂരുവിലെ ഉള്ളാലിലാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരുവിലെ ഉള്ളാലിലാണ് സംഭവം. മൈസൂര്‍ സ്വദേശിനികളായ നിഷിദ (21), കീര്‍ത്തന (21) പാര്‍വതി(20) എന്നിവരാണ് മരിച്ചത്.

മുങ്ങിമരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളില്‍ ഒരാള്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിയും അപകടത്തില്‍ പെടുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ ഇവര്‍ മൂന്നുപേരും മാത്രമാണ് പരിസരത്തുണ്ടായിരുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. രക്ഷപ്പെടാന്‍ കഴിയാതെ വെള്ളത്തില്‍ മുങ്ങി മരിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലക്ക് 'പമ്പ' , സണ്ണി ജോസഫിന് 'അശോക'; മന്ത്രി മന്ദിരങ്ങൾ അനുവദിച്ചു

തോളില്‍ പിടിക്കാന്‍ ശ്രമിച്ച് ഷാഹിദ്; കൈ തട്ടി മാറ്റി രശ്മിക; നായകനും നായികയും പിണക്കത്തിലോ?; ചര്‍ച്ചയായി വിഡിയോ

പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം

ഡൽഹി മലിനീകരണ നിയന്ത്രണ കമ്മീഷനിൽ അവസരം; ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തിക, ആകെ 150 ഒഴിവുകൾ

തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണ്ട; കര്‍ശന നിര്‍ദേശവുമായി ദുബൈ എമിഗ്രേഷന്‍

SCROLL FOR NEXT