പ്രതീകാത്മക ചിത്രം 
India

ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി; കഴിച്ച വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത, ആശുപത്രിയില്‍

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി. ഭക്ഷണം കഴിച്ച എണ്‍പതു വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം.

വെങ്കടപുര താന്‍ഡ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്. ഇതിനു പിന്നാലെ തന്നെ ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ സുഖംപ്രാപിച്ചതായി അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT