പ്രതീകാത്മക ചിത്രം 
India

ബധിരയും മൂകയുമായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു, നടുറോഡില്‍ എറിഞ്ഞു; കൊടും ക്രൂരത

രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത, ബധിരയും മൂകയുമായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് റോഡില്‍ എറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത, ബധിരയും മൂകയുമായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് റോഡില്‍ എറിഞ്ഞു. നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയില്‍ ആക്കിയ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. ചോരയൊലിച്ച് അവശനിലയിലായ കുട്ടിയെ റോഡില്‍ കണ്ടെത്തുകയായിരുന്നു. ഒരു മണിക്കൂറോളം കുട്ടി അവിടെ കിടന്നെന്നാണ് വിവരം. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ചാണ് പൊലീസ് എത്തിയത്. 

ആദ്യം സമീപത്തെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പിന്നീട് ജയ്പൂരിലേക്കു മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടില്ല.

കുറ്റവാളികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തിനു രൂപം നല്‍കിയതായി പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോവുന്നത്. സമീപത്തെ ഗ്രാമത്തില്‍നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെ കാണാതായ കുഞ്ഞാണ് അക്രമത്തിന് ഇരയായത്. മാതാപിതാക്കള്‍ കുട്ടിയെ തിരിച്ചറിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT