പ്രധാനമന്ത്രിയുടെ വസതിയില്‍ പിറന്ന പശുക്കിടാവിനെ ചുംബിക്കുന്ന മോദി പിടിഐ
India

അതിഥിയായി 'ദീപ്‌ജ്യോതി'; ചുംബിച്ചും തലോടിയും നരേന്ദ്രമോദി; വീഡിയോ

നെറ്റിയില്‍ വെളുത്ത ജ്യോതിയുടെ ആകൃതിയുള്ളതിനാലാണ് പശുക്കുട്ടിക്ക് ദീപ്‌ജ്യോതി എന്ന പേര് നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ പുതിയ അതിഥിയെത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് പശുക്കുട്ടി ജനിച്ചത്. ദീപ്‌ജ്യോതി എന്നാണ് പശുക്കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. മോദി പശുക്കിടാവിന് പ്രത്യേക പൂജ അര്‍പ്പിക്കുകയും ചെയ്തു.

പശുക്കുട്ടിയെ ഷാള്‍ പുതപ്പിച്ച് പീഠത്തില്‍ ഇരുത്തി ദുര്‍ഗാവിഗ്രഹത്തിന് മുന്നില്‍ വച്ച് പൂജ നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു. നെറ്റിയില്‍ വെളുത്ത ജ്യോതിയുടെ ആകൃതിയുള്ളതിനാലാണ് പശുക്കുട്ടിക്ക് ദീപ്‌ജ്യോതി എന്ന പേര് നല്‍കിയത്.

പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പശുക്കിടാവിനെ വാത്സല്യത്തോടെ സ്വീകരിക്കുന്നത് കാണാം. പശുക്കിടാവിനെ ചുംബിക്കുകയും അതിനൊപ്പം വസതിയിലെ പൂന്തോട്ടത്തിലൂടെ നടക്കുന്നതും വീഡിയോയില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പശുക്കിടാവിനെ വാത്സല്യത്തോടെ സ്വീകരിക്കുന്നത് കാണാം. പശുക്കിടാവിനെ ചുംബിക്കുകയും അതിനൊപ്പം വസതിയിലെ പൂന്തോട്ടത്തിലൂടെ നടക്കുന്നതും വീഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം