പ്രതീകാത്മക ചിത്രം 
India

പീഡിപ്പിച്ച പ്രതിക്ക് ജാമ്യം കിട്ടി; മനോവിഷമത്തില്‍ പതിനാറുകാരി ജീവനൊടുക്കി

പീഡനക്കേസ് പ്രതിക്ക് ജാമ്യം കിട്ടിയതില്‍ മനംനൊന്ത് ഇരയായ പതിനാറുകാരി ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്


നാഗ്പൂര്‍: പീഡനക്കേസ് പ്രതിക്ക് ജാമ്യം കിട്ടിയതില്‍ മനംനൊന്ത് ഇരയായ പതിനാറുകാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. തിങ്കളാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. 

രണ്ടാനമ്മയുടെ ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ജൂണിലാണ് പീഡനം നടന്നത്. പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ പ്രതി നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ ദിവസമാണു ജാമ്യം ലഭിച്ചത്. ഇതോടെ, പെണ്‍കുട്ടി കടുത്ത വിഷാദത്തിലും ഭയത്തിലുമായിരുന്നെന്ന് ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു.

അച്ഛനും രണ്ടാനമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പ്രതിയുടെ ഭാഗത്തുനിന്ന് പെണ്‍കുട്ടിക്ക് ഭീഷണിയൊന്നും ഉണ്ടായിട്ടില്ലെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം