ഡൽഹിയിൽ പുകമഞ്ഞ് മൂടിയ നിലയിൽ  പിടിഐ
India

ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍; കാഴ്ചാപരിധി 800 മീറ്ററായി, 107 വിമാനങ്ങള്‍ വൈകി, മൂന്നെണ്ണം റദ്ദാക്കി

ഡല്‍ഹിയില്‍ പുകമഞ്ഞ് മൂടി കാഴ്ച തടസ്സപ്പെട്ട നിലയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുന്നു. ഞായറാഴ്ച രാവിലെ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 428 ലേക്ക് എത്തി. ഡല്‍ഹിയില്‍ പുകമഞ്ഞ് മൂടി കാഴ്ച തടസ്സപ്പെട്ട നിലയിലാണ്. ഇതുമൂലം വാഹന ഗതാഗതവും തടസ്സപ്പെട്ടു.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാഴ്ചാപരിധി രാവിലെ 800 മീറ്ററായി കുറഞ്ഞു. ഇതേത്തുടര്‍ന്ന് 107 വിമാനങ്ങള്‍ വൈകി. മൂന്നു വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയിലെ പല കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ്.

ഡല്‍ഹിയിലെ വിവിധ നഗരങ്ങളിലെ വായു ഗുണനിലവാര സൂചിക ഇപ്രകാരമാണ്. ബവാന-471, അശോക് വിഹാര്‍, ജഹാനഗിരിപുര - 466, മുണ്ട്ക, വാസിര്‍പൂര്‍-463, ആനന്ദ് വിഹാര്‍, ഷാഹിദ്പൂര്‍, വിവേക് വിഹാര്‍-457, രോഹിണി - 449, പഞ്ചാബ് ബാഗ് - 447 എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക. നോയിഡയിലും ഗുരുഗ്രാമിലും യഥാക്രമം 308, 307 എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT