അരവിന്ദ് കെജരിവാള്‍  ഫയല്‍
India

കെജരിവാൾ പുറത്തേക്ക്; മദ്യനയ അഴിമതി കേസിൽ ജാമ്യം

ജാമ്യം അറസ്റ്റിലായി നാളെ 3 മാസം തികയാനിരിക്കെ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ജാമ്യം. റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് ജാമ്യം. ജാമ്യം അനുവദിച്ചത് 48 മണിക്കൂര്‍ സ്റ്റേ ചെയ്യണമെന്ന ഇഡി അപേക്ഷ കോടതി നിരസിച്ചു.

ജാമ്യത്തുകയായി കെജരിവാള്‍ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഏതാനും ​ദിവസത്തേക്ക് കെജരിവാളിനു ജാമ്യം അനുവദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഏതാനും ​ദിവസത്തേക്ക് കെജരിവാളിനു ജാമ്യം അനുവദിച്ചിരുന്നു.

കെജരിവാളിന്റെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് വിചാരണ കോടതി നിലപാട്. ജാമ്യം നൽകിയുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളി. നിയമപരമായ വഴികൾ കൂടി പരിശോധിക്കാൻ സമയം നൽകണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി