'നീറ്റ് പരീക്ഷ റദ്ദാക്കില്ല; ബിഹാറിലേത് ഒറ്റപ്പെട്ട സംഭവം', സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി: ധര്‍മേന്ദ്ര പ്രധാന്‍

ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കാന്‍ പാടില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു
Centre formed a high-level committee to review the functioning of NTA
ധര്‍മേന്ദ്ര പ്രധാന്‍
Updated on
1 min read

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യില്‍ സുതാര്യത ഉറപ്പാക്കാൻ ഉന്നത സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കാന്‍ പാടില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കരുത്. വിദ്യാര്‍ഥികളുടെ താത്പര്യവും സുതാര്യതയുമാണ് മുഖ്യം. വിഷയത്തില്‍ കള്ളപ്രചാരണവും രാഷ്ടീയവും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Centre formed a high-level committee to review the functioning of NTA
മരണക്കളി! കെട്ടിടത്തിനു മുകളില്‍ യുവാവിന്റെ കൈയില്‍ തൂങ്ങിക്കിടന്ന് യുവതി; റീല്‍സ് ചിത്രീകരണം, വിഡിയോ

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നു. സുതാര്യതയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

''നീറ്റ് പരീക്ഷയെക്കുറിച്ച് ബീഹാര്‍ സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ക്ക് ചില വിവരങ്ങള്‍ ലഭിച്ചു. പട്ന പോലീസ് വിഷയം അന്വേഷിക്കുന്നു, അവര്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. വീഴ്ചകള്‍ ഒരു പ്രത്യേക മേഖലയില്‍ മാത്രമായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പര്‍ ചോര്‍ന്ന് ബിഹാര്‍ സ്വദേശിയായ 22കാരന്‍ അനുരാഗ് യാദവ് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. അഞ്ചാം തീയതി നടക്കേണ്ട പരീക്ഷയുടെ പേപ്പര്‍ നാലാം തീയതിയാണ് ലഭിച്ചതെന്ന് അനുരാഗ് പറഞ്ഞത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് ബിഹാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com