മരണക്കളി! കെട്ടിടത്തിനു മുകളില്‍ യുവാവിന്റെ കൈയില്‍ തൂങ്ങിക്കിടന്ന് യുവതി; റീല്‍സ് ചിത്രീകരണം, വിഡിയോ

ടെറസില്‍ നിന്ന് യുവാവിന്റെ ഒറ്റകൈയില്‍ തൂങ്ങി താഴേക്ക് കിടന്നാണ് യുവതി റീല്‍സ് ചിത്രീകരിച്ചത്.
Pune Woman Hangs From Building Holding Man's Hand
കെട്ടിടത്തിനു മുകളില്‍ യുവാവിന്റെ കൈയില്‍ തൂങ്ങിക്കിടന്ന് യുവതിഇന്‍സ്റ്റഗ്രാം
Updated on
1 min read

ന്യൂഡല്‍ഹി: ജീവന്‍ അപകടപ്പെടുത്തി ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കുന്ന വിഡിയോ വൈറല്‍. പുനെ സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം നിര്‍മാണം പൂര്‍ത്തിയാകാത്ത പഴയൊരു കെട്ടിടത്തിന്റെ ടെറസില്‍ കയറിയായിരുന്നു സാഹസിക റീല്‍സ് ചിത്രീകരണം.

ടെറസില്‍ നിന്ന് യുവാവിന്റെ ഒറ്റകൈയില്‍ തൂങ്ങി താഴേക്ക് കിടന്നാണ് യുവതി റീല്‍സ് ചിത്രീകരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിഡിയോ ചിത്രീകരിച്ചത്. ഒരു സുരക്ഷാ സംവിധാനവും ഉപയോഗിക്കാതെയായിരുന്നു റീല്‍സ് ചിത്രീകരിച്ചതെന്ന് വിഡിയോയില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Pune Woman Hangs From Building Holding Man's Hand
'ഇത് വഖഫ് ഭൂമി'; യുപിയില്‍ അതിഖ് അഹമ്മദിന്റെ സഹോദരന്റെ ഭാര്യവീട് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി

കെട്ടിടത്തിന് താഴെ തിരക്കുള്ള റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് കാണാം. വിഡിയോ വൈറലായതോടെ യുവതിക്കും യുവാവിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ജീവന്‍ അപകടപ്പെടുത്തി റീല്‍സ് ചിത്രീകരിച്ച ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സാമൂഹ്യമാധ്യമങ്ങളിലും ആവശ്യം ശക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com