ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിലുണ്ടായ സംഘർഷത്തിൽ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി കേസ്. സംഘർഷത്തിനു പിന്നിലെ ഗൂഢാലോചനയിൽ അന്വേഷണം നടത്താനും ഉത്തരവിട്ടു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സംഘടനാ നേതാക്കളുടെ പങ്കും അന്വേഷിക്കും.
ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കർഷക നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നേതാക്കൾക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി. ചെങ്കോട്ട ആക്രമണത്തിലെ മുഖ്യ പ്രതികളായ ദീപ് സിദ്ദു, ലഖ സിദ്ധാന എന്നിവർക്കെതിരെയും കേസെടുത്തു.
റിപ്പബ്ലിക്ക് ദിനത്തിലെ ടാക്ടർ റാലിക്കിടെ ചെങ്കോട്ടയിലും രാജ്യ തലസ്ഥാനത്തിനകത്തും ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ രാജദ്രോഹക്കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായിട്ടാണ് ബൽബീർ എസ് രാജെവാൾ, ബൽദേവ് സിങ് സിർസ, ഡോ. ദർശൻ പാൽ, യോഗേന്ദ്ര യാദവ് തുടങ്ങിയ 20 നേതാക്കളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചത്. ആക്രമണത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ ചെങ്കോട്ടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates