പ്രതീകാത്മക ചിത്രം 
India

23കാരിയെ നിരവധി തവണ പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു; മന്ത്രിയുടെ മകനെതിരെ യുവതി, ഡല്‍ഹി പൊലീസ് രാജസ്ഥാനില്‍ 

രാജസ്ഥാന്‍ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് ജയ്പൂരില്‍

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് ജയ്പൂരില്‍. 23കാരിയെ പീഡിപ്പിച്ച കേസില്‍ മന്ത്രി മഹേഷ് ജോഷിയുടെ മകനെ തേടിയാണ് ഡല്‍ഹി പൊലീസ് രാജസ്ഥാനില്‍ എത്തിയത്. എന്നാല്‍ മകന്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായിയാണ് മഹേഷ് ജോഷി.

മന്ത്രിയുടെ രണ്ടു വസതിയില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തി. മന്ത്രിയുടെ മകനെ പിടികൂടുന്നതിന് തെരച്ചില്‍ ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. 

കഴിഞ്ഞവര്‍ഷം ജനുവരി എട്ടിനും ഈ വര്‍ഷം ഏപ്രില്‍ 17നും ഇടയില്‍ നിരവധി തവണ തന്നെ മന്ത്രിയുടെ മകനായ രോഹിത് ജോഷി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതി. വിവാഹം കഴിക്കാമെന്ന്്് വാഗ്ദാനം ചെയ്തായിരുന്നു പീഡനം. കഴിഞ്ഞവര്‍ഷം ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തന്നെ തട്ടിക്കൊണ്ടുപോകുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ആദ്യ കണ്ടുമുട്ടലില്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി തന്നെ മയക്കിക്കിടത്തി. പിറ്റേദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ താന്‍ നഗ്നയായ നിലയിലായിരുന്നു. തന്റെ നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മാസത്തില്‍ പരിശോധനയില്‍ താന്‍ ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞു. തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിന് ഗുളിക കഴിപ്പിച്ചതായും 23കാരിയുടെ പരാതിയില്‍ പറയുന്നതായി ഡല്‍ഹി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി