സോണിയ ഗാന്ധി Photo | PTI
India

പൗരത്വം നേടുന്നതിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതി; സോണിയ ഗാന്ധിക്ക് തിരിച്ചടി

ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ നല്‍കിയ പരാതി തള്ളിക്കൊണ്ടുള്ള മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഡല്‍ഹി കോടതി റദ്ദാക്കി. 2025 സെപ്റ്റംബറില്‍ മജിസ്‌ട്രേറ്റ് എടുത്ത തീരുമാനം, പരാതിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റൗസ് അവന്യൂ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്‌നെ വാക്കാല്‍ വ്യക്തമാക്കി.

കേസിലെ വസ്തുതകള്‍ വ്യക്തമാക്കുന്നതില്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു. പരാതിയില്‍ ആവശ്യമായ വിവരങ്ങളില്ലെന്ന് മജിസ്‌ട്രേറ്റ് കണ്ടെത്തിയത് നിയമപരമായ ഗുരുതരമായ പിഴവാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. തുടരന്വേഷണത്തിനായി കേസ് തിരികെ മജിസ്‌ട്രേറ്റിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. ഈ മാസം 29ന് പ്രത്യേക കോടതി കേസ് വീണ്ടും പരിഗണിക്കും.

1983ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിന് മുന്‍പ്, 1980ല്‍ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയുള്ള പരാതി സെപ്റ്റംബര്‍ 10ന് ഡല്‍ഹി കോടതി തള്ളിയിരുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് കോടതി പരാതി തള്ളിയത്. പരാതിക്കാരനായ വികാസ് പഥക്കിന്റെ വാദങ്ങള്‍ കേട്ടതിന് ശേഷം അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ നാല് പേജുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്.

സോണിയ ഗാന്ധി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വ്യാജരേഖ ചമച്ചുവെന്ന് തെളിയിക്കാനുള്ള കൃത്യമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ചാണ് അന്ന് കോടതി പരാതി തള്ളിയത്. കൂടാതെ, വിഷയം അധികാരപരിധിക്ക് പുറത്താണെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആരോപണങ്ങളില്‍ മറുപടി നല്‍കാനും സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യത്തിന് സമയം നല്‍കാതെയാണ് മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജഡ്ജി വിശാല്‍ ഗോഗ്‌നെ പറഞ്ഞു.

Delhi court revives complaint against Sonia Gandhi over alleged voter list forgery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

ശ്വാസംമുട്ടലിൽ വലഞ്ഞ് യുവാവ്: കാട്ടാനക്കൂട്ടത്തെ തുരത്തി കമ്പിൽ തുണി കെട്ടി ചുമന്നത് എട്ടുമണിക്കൂർ|VIDEO

വാഹന ഇന്‍ഷുറന്‍സില്‍ കീശ നിറയെ 'ലാഭം'; അറിയാം നോ ക്ലെയിം ബോണസ്

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു, പിന്‍വലിച്ചില്ലെങ്കില്‍ നടപടി'; തമന്ന ചിത്രം 'ദ വന്‍' ട്രെയിലര്‍ വിവാദത്തില്‍

ബിഗ് ടിക്കറ്റില്‍ വിണ്ടും മലയാളി തിളക്കം; ഇ-ഡ്രോയില്‍ നാല് വിജയികള്‍