കെജരിവാളും അതിഷിയും  ഫയൽ
India

ഒന്നര മണിക്കൂറോളം പിന്നില്‍; തിരിച്ചു കയറി കെജരിവാൾ, അതിഷിയും സിസോദിയയും പിന്നില്‍ത്തന്നെ

ജങ്പുര മണ്ഡലത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മുന്നിലെത്തി. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കൂറോളം പിന്നിലായിരുന്ന ശേഷമാണ് കെജരിവാള്‍ ലീഡ് നേടുന്നത്. അതേസമയം കല്‍ക്കാജി മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുകയാണ്. ഒന്നര മണിക്കൂറിനു ശേഷം മുഖ്യമന്ത്രി അതിഷി മുന്നിലെത്തിയെങ്കിലും ബിജെപി ലീഡ് തിരിച്ചു പിടിച്ചു.

ജങ്പുര മണ്ഡലത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നിലാണ്. ഒന്നര മണിക്കൂറോളം പിന്നിലായിരുന്ന ശേഷം സിസോദിയ മുന്നിലെത്തിയിരുന്നു. എന്നാല്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ചു. ബിജെപിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയാണ് സിസോദിയയുടെ പ്രധാന എതിരാളി. കല്‍ക്കാജിയില്‍ അതിഷിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയുമായ രമേഷ് ബിദൂരിയാണ് മത്സരിക്കുന്നത്. യുവനേതാവ് അല്‍ക്ക ലാംബയാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ തുടക്കത്തില്‍ കെജരിവാളിനെ പിന്നിലാക്കി ബിജെപിയുടെ പര്‍വേശ് വര്‍മയാണ് മുന്നിലെത്തിയിരുന്നത്. മുന്‍മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് മുന്‍ എംപിയായ പര്‍വേശ്. മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബാദലി മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു