ANI
India

ഡല്‍ഹി പോളിങ് ബൂത്തിലേക്ക്; അഞ്ച് പ്രധാന മണ്ഡലങ്ങള്‍

70 നിയമസഭ മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

രാജ്യതലസ്ഥാനമായ ഡല്‍ഹി ബുധനാഴ്ച പോളിങ് ബൂത്തിലെത്തുകയാണ്. 70 നിയമസഭ മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. സുപ്രധാന പോരാട്ടം നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലൂടെ...

ന്യൂഡൽഹി

അരവിന്ദ് കെജരിവാള്‍

മുൻമുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജരിവാൾ മത്സരിക്കുന്ന മണ്ഡലമാണ് ന്യൂഡൽഹി. 2013 മുതൽ കെജരിവാൾ ആണ് ന്യൂഡൽഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മുൻ മുഖ്യമന്ത്രിമാരുടെ മക്കളായ ബിജെപിയുടെ പർവേശ് സിങ് വർമ, കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് എന്നിവരെയാണ് ഇത്തവണ കെജരിവാളിന്റെ എതിരാളികൾ

കൽക്കാജി

അതിഷി മര്‍ലേന

നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന മത്സരിക്കുന്ന മണ്ഡലമാണ് കൽക്കാജി. കോൺഗ്രസിന്റെ തീപ്പൊരി നേതാവ് അൽക്ക ലംബ, ബിജെപി മുൻ എംപി രമേശ് ബിദൂരി എന്നിവരാണ് അതിഷിയെ നേരിടുന്ന പ്രധാന സ്ഥാനാർഥികൾ. 2020ൽ 11,393 വോട്ടിനാണ് അതിഷി കർക്കാജിയിൽ നിന്ന് വിജയിച്ചത്.

ജാങ്പുര

മനീഷ് സിസോദിയ

മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മത്സരിക്കുന്ന മണ്ഡലമാണ് ജാങ്പുര. ബിജെപിയുടെ സർദാർ തർവീന്ദർ സിങ് മർവാ, കോൺഗ്രസിന്റെ ഫർഹദ് സൂരി എന്നിവരെയാണ് സിസോദിയ നേരിടുന്നത്. 2015ലും 2020ലും എഎപിയുടെ പ്രവീൺ കുമാർ ആണ് ഇവിടെ നിന്ന് വിജയിച്ചത്.

മാളവ്യനഗർ

സോംനാഥ് ഭാരതി

മുതിർന്ന എഎപി നേതാവ് സോംനാഥ് ഭാരതി മത്സരിക്കുന്ന മണ്ഡലമാണ് മാളവ്യനഗർ. വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഇവിടെ നടക്കുന്നത്. മൂന്നാമൂഴം തേടിയിറങ്ങിയ സോംനാഥിന് ബിജെപിയുടെ സതീഷ് ഉപാധ്യായ, കോൺഗ്രസിന്റെ ജിതേന്ദ്ര കുമാർ കൊച്ചാർ എന്നിവരാണ് പ്രധാന എതിരാളികൾ

ഛത്തർപൂർ

കര്‍താര്‍ സിങ് തന്‍വാര്‍

തൻവർമാരുടെ പോരാട്ടമാണ് ഛത്തർപൂരിൽ നടക്കുന്നത്. എഎപിയുടെ ബ്രാം സിങ് തൻവർ, ബിജെപിയുടെ കർതാർ സിങ് തൻവർ, കോൺഗ്രസിന്റെ രാജേന്ദ്ര സിങ് തൻവർ എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. കഴിഞ്ഞ തവണ എഎപി സ്ഥാനാർഥിയായിരുന്ന കർതാർ സിങ് ഇത്തവണ ബിജെപിക്കുവേണ്ടിയാണ് മത്സരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT