ന്യൂഡൽഹി:യമുനാ നദി കരകവിഞ്ഞതിനെ തുടർന്ന് പ്രളയദുരിതത്തിലായ ഡൽഹിയിലെ ജനങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം നൽകും. കൂടാതെ ആധാർ ഉൾപ്പടെയുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു കെജരിവാളിന്റെ പ്രഖ്യാപനം.
'യമുനയുടെ തീരത്ത് താമസിക്കുന്ന ദരിദ്രരായ നിരവധി കുടുംബങ്ങൾ വളരെയധികം കഷ്ടപ്പെട്ടു. ചില കുടുംബങ്ങൾക്ക് അവരുടെ വീട്ടുപകരണങ്ങള്‍ മുഴുവന്‍ ഒലിച്ചുപോയി. പ്രളയബാധിതരായ ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതം ധനസഹായം നല്‍കും. ആധാര്‍ കാര്‍ഡ് മുതലായ രേഖകള്‍ ഒലിച്ചുപോയവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. വസ്ത്രങ്ങളും പുസ്തകങ്ങളും ഒഴുകിപ്പോയ
കുട്ടികള്‍ക്ക് അവരുടെ സ്‌കൂള്‍ വഴി അവ നല്‍കും'- കെജരിവാൾ ട്വീറ്റ് ചെയ്തു.
ഇന്ന് കേജരിവാള്‍ മോറി ഗേറ്റ് പ്രളയ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. യമുന നദിയിലെ ജലനിരപ്പ് 205.9ല്‍ എത്തി. പല സ്ഥലങ്ങളില്‍ നിന്നും വെള്ളം താഴ്ന്നു തുടങ്ങി. വൈകാതെ സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെജരിവാള്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates