പ്രതീകാത്മക ചിത്രം 
India

കാമുകിയ്ക്ക് വിലയേറിയ സമ്മാനം നൽകണം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം; 22കാരൻ പിടിയിൽ

കാമുകിയ്ക്ക് വിലയേറിയ സമ്മാനം നൽകണം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം; 22കാരൻ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കാമുകിക്ക് ജന്മദിന സമ്മാനം നൽകാൻ പണം ഇല്ലാത്തതിനാൽ മോഷണത്തിനിറങ്ങിയ 22കാരൻ പൊലീസ് പിടിയിൽ. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു യുവാവിന്റെ മോഷണം. ദാബ്രി സ്വദേശി വിരാട് സിങാണ് പിടിയിലായത്. 

ശനിയാഴ്ചയാണ് മോഷണം നടന്നത്. കാമുകിക്ക് വിലയേറിയ പിറന്നാൾ സമ്മാനം നൽകാനായി പ്രതി കത്തി കാണിച്ച് നാല് പേരിൽ നിന്നു പണവും മൊബൈലും മോഷ്ടിക്കുകയായിരുന്നു. 

ദാബ്രിയിലെ സീതാപുരി ബസ് സ്റ്റാൻഡിന് സമീത്ത് വച്ചാണ് യുവാവ് മോഷണം നടത്തിയത്. ഗുഡ്ഗാവിലെ ഒരു കോൾസെൻററിൽ ജോലിക്കാരനാണ് ഇയാൾ. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടമായതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കാമുകിയുടെ ജന്മ ദിനമായിരുന്നു. കാമുകിക്ക് വിലയേറിയ സമ്മാനം കൊടുക്കാനായി പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മോഷ്ടിക്കപ്പെട്ട നാല് പേരും പരാതി നൽകിയതോടെയാണ് പ്രതിക്ക് കുരുക്ക് വീണത്. 

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ധർമ്മപുരയിലെ ഗുർജാർ ഡയറിക്ക് സമീപത്തു വച്ചു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിരാട് സിങ് തട്ടിയെടുത്ത നാല് മൊബൈൽ ഫോണുകളിൽ ഒരു മൊബൈൽ പ്രതിയിൽ നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT