പ്രതീകാത്മക ചിത്രം 
India

കഞ്ചാവ് വാങ്ങാന്‍ നൂറ് രൂപ നല്‍കിയില്ല; 36കാരന്‍ യുവാവിനെ കുത്തിക്കൊന്നു

സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഞ്ചാവ് വാങ്ങാന്‍ നൂറ് രൂപ നല്‍കാത്തതിനെ തുടര്‍ന്ന് 36കാരന്‍ യുവാവിനെ കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാദിപൂര്‍ റെയില്‍വെ പാലത്തിന് സമീപത്താണ് സംഭവം. പ്രതി മോത്തിനഗര്‍ സ്വദേശി ലാല്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഷാദിപൂര്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ മേല്‍പ്പാലത്തിന് താഴെവച്ച് ഒരാള്‍ക്ക് കുത്തേറ്റതായി വിവരം ലഭിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ കുത്തേറ്റ നസീം ആലത്തിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ടുമണിക്കൂര്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

താനും സുഹൃത്ത് ഭോമയും മേല്‍പ്പാലത്തിനടിയില്‍ വച്ച് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ഈ സമയത്ത് അലാം മറ്റൊരു സുഹൃത്തിനൊപ്പം അവിടെ കഞ്ചാവ് വാങ്ങാനെത്തി. അതിനിടെ കഞ്ചാവ് വാങ്ങാനായി ലാല്‍ നസീമിനോട് നൂറ് രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കായി. തുടര്‍ന്ന് ലാല്‍ ബാബു ആലമിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT