സുര്‍ജിത് ഭവന്‍/ ഫെയ്‌സ്ബുക്ക്‌ 
India

സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസ്സിനും വിലക്കേര്‍പ്പെടുത്തി ഡല്‍ഹി പൊലീസ്

ഡല്‍ഹിയിലെ സുര്‍ജിത്ത് ഭവന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം അടക്കം നടക്കുന്ന സ്ഥലമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സിപിഎമ്മിന്റെ സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസ് നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തി ഡല്‍ഹി പൊലീസ്. പരിപാടികള്‍ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. 

കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ വി20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് പാര്‍ട്ടി ക്ലാസ് വിലക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ്. ഇന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ക്ലാസ് നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. 

രാവിലെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിപാടി നടത്തരുതെന്ന് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. സ്വകാര്യ സ്ഥലത്ത് യോഗം നടത്താന്‍ പോലീസ് അനുമതി വേണമെന്ന നിലപാട് അപലപനീയമാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. 

ഡല്‍ഹിയിലെ സുര്‍ജിത്ത് ഭവന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം അടക്കം നടക്കുന്ന സ്ഥലമാണ്. ഇത് സ്വകാര്യ സ്ഥലമാണ്. ഇവിടെ പരിപാടി നടത്തുന്നതില്‍ പൊലീസിന് ഒരു കാര്യവുമില്ലെന്നും യെച്ചൂരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT