ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ 'ഇന്ത്യ'സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ' ( 'ജൻ മഹാഭിയോഗ്' ) പരിപാടി ശനിയാഴ്ചത്തേക്ക് മാറ്റി. രാവിലെ മുതൽ ഡൽഹിയിൽ തുടരുന്ന കനത്ത മഴ കണക്കിലെടുത്താണ് തീരുമാനം. ഇന്ന് ഉച്ചതിരിഞ്ഞ് 3.30-ന് മധ്യഡൽഹിയിലെ രാജാജി മാർഗിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഔദ്യോഗിക വസതിയിലെ പുൽത്തകിടിയിലാണ് പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കൾക്ക് മഴ നനഞ്ഞ് ഇരിക്കേണ്ടി വരുന്ന അസൗകര്യം കണക്കിലെടുത്താണ് പരിപാടി മാറ്റിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണറെ കരുവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ തകർത്തെറിയുന്നതിനെതിരെയുള്ള ശക്തമായ താക്കീതാണ് രാംലീല മൈതാനിയിലെ റാലിയും ജനകീയ വിചാരണയുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തിന് വ്യത്യസ്ത സമരങ്ങളില്ലെന്നും മുഴുവൻ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി ഒരൊറ്റ സമരമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ ഡൽഹിയിലേക്ക് വരുന്നത് തടയാൻ ആഭ്യന്തര മന്ത്രി പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ രാംലീല മൈതാനത്ത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും രാഹുൽ വ്യക്തമാക്കി.
'വോട്ട് കൊള്ള' വിഷയത്തിൽ പ്രതീകാത്മക പ്രതിഷേധമായി സംഘടിപ്പിക്കുന്ന ജനകീയ കുറ്റവിചാരണയിൽ മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ അധ്യക്ഷത വഹിക്കുമെന്നാണ് വിവരം. പരിപാടിയിൽ മല്ലികാർജുൻ ഖർഗെ 'പ്രമേയം' അവതരിപ്പിക്കും. തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തും.
പരിപാടിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി ഇന്ത്യാ സഖ്യ നേതാക്കൾ വ്യാഴാഴ്ച പ്രത്യേക യോഗം ചേർന്നിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി വാദ്ര, ജയറാം രമേശ്, കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് മീരാ കുമാർ, തൃണമൂൽ കോൺഗ്രസിന്റെ ഡെറക് ഒബ്രിയാൻ, സമാജ്‌വാദി പാർട്ടിയുടെ ഹരേന്ദ്ര മാലിക്, ജെ.എം.എമ്മിന്റെ മഹുവ മാജി, സി.പി.ഐ.എമ്മിന്റെ ജോൺ ബ്രിട്ടാസ് തുടങ്ങിയ പ്രമുഖ നേതാക്കൾ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.
Owing to persistent rainfall since Friday morning across the national capital, the INDIA opposition bloc was forced to defer its high-profile "public impeachment" from Friday afternoon to Saturday afternoon
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates