ന്യൂഡല്ഹി: വീണ്ടും സമരത്തിനൊരുങ്ങാന് പ്രവര്ത്തകരോട് ആഹ്വാനം ചെയ്ത് സിജെപി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കൊണോട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് എത്താന് അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തു. സാമൂഹിക മാധ്യമത്തില് പങ്കുച്ച വീഡിയോയിലാണ് ദീപ്കെയുടെ ആഹ്വാനം. അനുമതിയില്ലാതെ ജന്തര് മന്തറില് പ്രവേശിച്ച് ദേശീയ പതാക ഉയര്ത്തിയതില് അറസ്റ്റിലായ സിജെപി നേതാക്കള്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് ദേശീയ പതാകയുമായി എത്താനാണ് നിര്ദേശം.
'ദേശീയ പതാക ഉയര്ത്തുന്നത് ഒരു കുറ്റകൃത്യമല്ലെന്ന് ഭരണാധികാരികളെ ഓര്മിപ്പിക്കണം. ഡല്ഹിയില് എത്താന് കഴിയാത്തവര് അവരവരുടെ നഗരത്തില് ദേശീയ പതാകയുമായി മാര്ച്ച് നടത്തി, ദേശീയ പതാക നമ്മുടെ അഭിമാനമാണെന്നും അത് ഉയര്ത്തുന്നത് ഒരു കുറ്റകൃത്യമല്ലെന്നും ബോധ്യപ്പെടുത്തണം.'- അഭിജീത് പറഞ്ഞു. ദേശീയ പതാക ഉയര്ത്തിയതിന്റെ പേരില് ഇന്ത്യക്കാര് ജയിലിലായത് ബ്രിട്ടിഷ് ഭരണത്തിനു കീഴിലാണെന്ന് നേരത്തെ അഭിജീത് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates