ഷോക്കേറ്റ് മരിച്ച അഹൂജ 
India

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു

മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളക്കെട്ട് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടമായ യുവതി വൈദ്യതി തൂണില്‍ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതി ഷോക്കേറ്റ് മരിച്ചു. വെള്ളക്കെട്ട് മറികടക്കുന്നതിനിടെയാണ് യുവതിക്ക് ഷോക്കേറ്റത്. പ്രീത് വിഹാര്‍ സ്വദേശിനി അഹൂജയാണ് ഷോക്കേറ്റ് മരിച്ചത്. 34 വയസായിരുന്നു.

സഹോദരിക്കൊപ്പം ചണ്ഡിഗഡിലേക്ക് പോകുന്നതിനായാണ് രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളക്കെട്ട് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടമായ യുവതി വൈദ്യതി തൂണില്‍ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

അധികൃതരുടെ അനാസ്ഥയാണ് യുവതി ഷോക്കേറ്റ് മരിക്കിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. യുവതി വിവാഹിതയാണെന്നും ഇവര്‍ക്ക് രണ്ടു മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT