യുവതിയെ ഇടിച്ചിട്ട കാര്‍, സ്‌ക്രീന്‍ഷോട്ട്‌ 
India

യുവതിക്കൊപ്പം സ്‌കൂട്ടറില്‍ സുഹൃത്തും, അപകട സമയത്ത് രക്ഷപ്പെട്ടു; യുവതിയെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ് 

പുതുവത്സര പുലരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് കിലോമീറ്ററുകളോളം കാറില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുവത്സര പുലരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് കിലോമീറ്ററുകളോളം കാറില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കാര്‍ ഇടിക്കുന്ന സമയത്ത് സ്‌കൂട്ടറില്‍ 20കാരിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടത്തില്‍ പരിക്കേറ്റ സുഹൃത്തായ പെണ്‍കുട്ടി സംഭവ സ്ഥലത്ത് നിന്ന് ഉടന്‍ തന്നെ രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു.

പുതുവത്സര പുലരിയില്‍ ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 20കാരിയെ ഇടിച്ചിട്ട ശേഷം റോഡിലൂടെ 13 കീലോമീറ്റര്‍ ദൂരമാണ് കാറില്‍ വലിച്ചിഴച്ചത്. അപകടശേഷം കാര്‍ നിര്‍ത്തിയില്ലെന്നും 
മദ്യലഹരിയിലായിരുന്ന പ്രതികള്‍ കാര്‍ വാടകയ്ക്ക് എടുത്തതാണെന്നും പൊലീസ് പറയുന്നു. അതിനിടെയാണ് യുവതിക്കൊപ്പം സ്‌കൂട്ടറില്‍ സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. സുഹൃത്തായ പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ കാല്‍ കാറിന്റെ ആക്‌സിലില്‍ കുടുങ്ങുകയും പിന്നാലെ കിലോമീറ്ററുകളോളം വലിച്ചിഴക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചത്. യുവതിയെ വലിച്ചിഴച്ച് 13 കിലോമീറ്ററോളം കാര്‍ മുന്നോട്ടുപോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അതേസമയം, കഞ്ചവാലയിലെ വാഹനാപകടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം തേടി. അന്വേഷണം ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT