പ്രതീകാത്മക ചിത്രം 
India

ഐഫോണിനായി ഡെലിവറി ബോയിയെ കൊലപ്പെടുത്തി, മൃതദേഹം റെയില്‍വേ ട്രാക്കിലിട്ട് കത്തിച്ചു; 24കാരന്‍ പിടിയില്‍

ഓണ്‍ലൈനായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതിനു ശേഷം ഫോണുമായി എത്തിയ ഡെലിവറി ബോയെ കൊലപ്പെടുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു; ഐഫോണ്‍ കൈക്കലാക്കാന്‍ ഡെലിവറി ബോയെ കൊലപ്പെടുത്തിയ 24കാരന്‍ പിടിയില്‍. കര്‍ണാടകയില്‍ ഹസ്സന്‍ ജില്ലയിലാണ് സംഭവമുണ്ടായത്. ഓണ്‍ലൈനായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതിനു ശേഷം ഫോണുമായി എത്തിയ ഡെലിവറി ബോയെ കൊലപ്പെടുത്തുകയായിരുന്നു. 20കാരനായ ഹേമന്ദ് നായിക്കിന്റെ കൊലപാതകത്തില്‍ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ദ് ദത്തയാണ് അറസ്റ്റിലായത്. 

ഐ ഫോണ്‍ വേണമെന്ന് ഹേമന്ദ് ദത്ത അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള പണം കയ്യിലുണ്ടായിരുന്നു. തുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ട് വഴി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു. കാഷ് ഓണ്‍ ഡെലവറിയാണ് കൊടുത്തത്. ഫെബ്രുവരി 7ന് ഐഫോണുമായി ഹേമന്ദ് നായിക്  ഇയാളുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് വീട്ടിലേക്ക് ക്ഷണിച്ച ഇയാള്‍ പാക്കറ്റ് തുറക്കാനായി കത്തി എടുക്കാന്‍ അകത്തേക്കു പോയി. തിരിച്ചെത്തി ഡെലിവറി ബോയിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

ബാത്ത്‌റൂമിലാണ് മൃതദേഹം സൂക്ഷിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ മൃതദേഹം സഞ്ചിയിലാക്കി വീടിന് അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് കൊണ്ടുവന്ന് പെട്രോളൊഴിച്ച് കത്തിച്ചു. യുവാവിനെ കാണാതായതോടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് ഞെട്ടിപ്പിക്കുന്ന് കൊലപാതകം പുറത്തറിഞ്ഞത്. ഹേമന്ദ നായിക്കിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT