അതിശൈത്യത്തിനിടെ റോഡരികിൽ കിടന്നുറങ്ങുന്ന കുട്ടിയുടെ ദൃശ്യം, പിടിഐ 
India

കാഴ്ച മറച്ച് ഇന്നും കനത്ത മൂടല്‍മഞ്ഞ്; നൂറിലേറെ  വിമാനങ്ങള്‍ വൈകുന്നു, നിരവധി ട്രെയിനുകള്‍ റദ്ദാക്കി-വീഡിയോ

കനത്ത മൂടല്‍മഞ്ഞ് ഇന്നും വിമാന സര്‍വീസുകളെ ബാധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് ഇന്നും വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ രാജ്യാന്തര യാത്രകള്‍ അടക്കം 110 വിമാന സര്‍വീസുകളാണ് വൈകുന്നത്. തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചുകൊണ്ട് കനത്ത മൂടല്‍മഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞ് ദൂരക്കാഴ്ചയെ മറച്ചതോടെ, ഡല്‍ഹിയില്‍ നിന്നുള്ള യാത്ര, ചരക്കു ട്രെയിന്‍ സര്‍വീസുകളുടെയും താളംതെറ്റിയിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായാണ് വിവരം.

കനത്ത മൂടല്‍മഞ്ഞിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി ഇതേ അവസ്ഥ തന്നെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ബുധനാഴ്ച കുറഞ്ഞ താപനില ഏഴു ഡിഗ്രിയായി താഴുമെന്നാണ് പ്രവചനം. 24 ഡിഗ്രിയായിരിക്കും കൂടിയ താപനില. രാവിലെയാണ് മൂടല്‍മൂഞ്ഞ് കൂടുതലായി അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞ് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഡല്‍ഹിക്ക് പുറമേ ഹരിയാന, യുപിയുടെ വിവിധ ഭാഗങ്ങള്‍, രാജസ്ഥാന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT