പ്രതീകാത്മക ചിത്രം 
India

നിറം കറുപ്പ്, ആകര്‍ഷണമില്ലെന്ന തോന്നല്‍; 17കാരന്‍ 15-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി 

കറുത്ത നിറവും ആകര്‍ഷണീയമായ രൂപം ഇല്ല എന്ന തോന്നലിലും നിരാശ പൂണ്ട് 17കാരന്‍ പാര്‍പ്പിട സമുച്ചയത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കറുത്ത നിറവും ആകര്‍ഷണീയമായ രൂപം ഇല്ല എന്ന തോന്നലിലും നിരാശ പൂണ്ട് 17കാരന്‍ പാര്‍പ്പിട സമുച്ചയത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. പതിനൊന്നാം ക്ലാസുകാരനായ കുട്ടി ഏറെ നാളായി വിഷാദത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പാര്‍പ്പിട സമുച്ചയത്തിന്റെ 15-ാമത്തെ നിലയില്‍ നിന്ന ചാടിയാണ് 17കാരന്‍ ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കള്‍ പിരിഞ്ഞാണ് കഴിയുന്നത്. കുട്ടിയുടെ അമ്മ ഗുരുഗ്രാമിലാണ് താമസിക്കുന്നത്. മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ നോയിഡയിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു.

കറുത്ത നിറവും ആകര്‍ഷണീയമായ രൂപം ഇല്ല എന്ന തോന്നലിലും മകന്‍ ഏറെ നാളായി നിരാശയിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം പറഞ്ഞ് മകന്‍ പലതവണ വിഷമിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT