ഗുര്‍മീത് റാം റഹിം സിങ്ങ് 
India

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം: ഗുര്‍മീത് റാം റഹീമിനെ കോടതി വെറുതെ വിട്ടു

2002ലായിരുന്നു ഹരിയാനയിലെ 'പുരാ സച്ച്' പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെ വിട്ടു. 2002ലായിരുന്നു ഹരിയാനയിലെ 'പുരാ സച്ച്' പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ ഗുര്‍മീതിനെ ഹൈക്കോടതി വെറുതെ വിട്ടത്.

ദേര ആസ്ഥാനത്തെ ലൈംഗിക അതിക്രമം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊല്ലപ്പട്ടത്. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. കേസില്‍ 2019ലാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീത് റാം റഹീം ഉള്‍പ്പടെ നാലുപ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

രണ്ട് അനുയായികളെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 2017 ഓഗസ്റ്റില്‍ കോടതി ഗുര്‍മീത് റാം റഹീമിന് ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. നിലവില്‍ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ റോഹ്ത്തക്കിലെ സുനാരിയ ജയിലിലാണ് ഗുര്‍മീത് റാം റഹീം.

Dera Sacha Sauda chief Gurmeet Ram Rahim acquitted in journalist murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിനിമാ താരങ്ങള്‍ കളം പിടിക്കുമോ?; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍; മോദിയുടെ സന്ദര്‍ശനത്തില്‍ ഞെട്ടിക്കാന്‍ ബിജെപി

'ഹിന്ദുമതം പേടിത്തൊണ്ടന്മാരുടേത്...'; ഇത് വരെ കണ്ടതൊന്നുമല്ല, ഇനിയാണ് തീക്കളി; ധുരന്ധര്‍ 2 ട്രെയിലര്‍

7200 എംഎഎച്ച് ബാറ്ററി, ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ വിഡിയോ കാണാം; ഐക്യൂഒഒയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച വിപണിയില്‍

വലപൊട്ടി വീട്ടുകിണറ്റില്‍; കണ്ണൂരില്‍ അവശനിലയിലായ മയിലിനെ രക്ഷപ്പെടുത്തി- വിഡിയോ

ചെറുനാരങ്ങ ഫ്രഷ് ആയി ദീർഘനാൾ സൂക്ഷിക്കാം

SCROLL FOR NEXT