എ​യ​ർ ഇ​ന്ത്യ എക്സ്
India

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

സം​ഭ​വ​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ഉണ്ടാ​കാ​നി​ട​യാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍) അന്വേഷണത്തിന് ഉത്തരവിട്ടു. എ​യ​ർ ഇ​ന്ത്യ​യോ​ട് ഡി​ജി​സി​എ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ഉണ്ടാ​കാ​നി​ട​യാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചി​ട്ടു​ണ്ട്.

മുതിർന്ന ഡിജിസിഎ ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തും. എയർ ഇന്ത്യ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. സംഭവത്തിൽ വ്യോമയാന മന്ത്രാലയവും വിവരങ്ങൾ തേടിയിട്ടുണ്ട്. സാ​ങ്കേ​തി​ക ത​ക​രാ​ര്‍ റിപ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന് ശേ​ഷം, റ​ണ്‍​വേ നീ​ളം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ധ​ന​വും ഭാ​ര​വും കു​റ​യ്ക്കു​ന്ന​തി​നാ​യി മു​ന്‍​ക​രു​ത​ലെ​ന്നോ​ണം നി​യു​ക്ത പ്ര​ദേ​ശ​ത്ത് വി​മാ​നം ഒ​ന്നി​ല​ധി​കം ത​വ​ണ വ​ട്ട​മി​ടു​ക​യാ​യി​രു​ന്നു എ​ന്ന് എ​യ​ർ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

ഇന്നലെ വൈകുന്നേരം 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവുണ്ടായത്.

പറന്നു പൊങ്ങിയതിന് പിന്നാലെ തകരാർ കണ്ടെത്തിയതോടെ വിമാനം താഴെ ഇറക്കാനുള്ള ശ്രമം തുടർന്നു. വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി രണ്ടര മണിക്കൂര്‍ നേരം ആകാശത്ത് വിട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 8.10 നാണ് വിമാനം സേഫ് ലാന്‍ഡിങ് നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

SCROLL FOR NEXT