പ്രതീകാത്മക ചിത്രം 
India

200 രൂപ മദ്യം വാങ്ങാനായി ചോദിച്ചു, നൽകിയില്ല; 35 കാരിയുടെ മൂക്ക് ചെത്തിയെടുത്തു 

കഴിഞ്ഞ രണ്ട് വർഷമായി സോനുവിനൊപ്പമാണ് ലവ് കുഷ് പട്ടേൽ താമസിച്ചു വരുന്നത്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്തു.  മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അക്രമം കാട്ടിയ ലവ് കുഷ് പട്ടേൽ എന്ന 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാൾ ചെത്തിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി സോനുവിനൊപ്പമാണ് ലവ് കുഷ് പട്ടേൽ താമസിച്ചു വരുന്നത്.  ശനിയാഴ്ച രാവിലെ മദ്യം വാങ്ങാൻ വേണ്ടി പട്ടേൽ 200 രൂപ ചോദിച്ചു. എന്നാൽ സോനു പണം നൽകാൻ തയ്യാറായില്ല. 

തുടർന്ന് പട്ടേൽ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സോനുവിന്റെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പട്ടേലിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT