Mamata Banerjee 
India

'മമതയുടെ പത്ത് പ്രതിജ്ഞകള്‍'; ബംഗാളില്‍ പ്രകടനപത്രിക പുറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്

നിലവിലുള്ള ക്ഷേമപദ്ധതികളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പരിരക്ഷയും അടിസ്ഥാന സൗകര്യ വികസനവും ശക്തിപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുന്ന 10 പ്രധാന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിലവിലുള്ള ക്ഷേമപദ്ധതികളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പരിരക്ഷയും അടിസ്ഥാന സൗകര്യ വികസനവും ശക്തിപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുന്ന 10 പ്രധാന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

ലക്ഷ്മിര്‍ ഭണ്ഡാര്‍ പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് നല്‍കുന്ന ധനസഹായം 500 രൂപ വര്‍ധിപ്പിക്കുമെന്നതാണ് പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഇതോടെ പൊതുവിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപയും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് 1,700 രൂപയും ലഭിക്കും. ബംഗ്ലാര്‍ യുവസാഥി പദ്ധതി പ്രകാരം തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1,500 രൂപ വീതം അലവന്‍സ് നല്‍കുന്നത് തുടരും. കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത കര്‍ഷകത്തൊഴിലാളികള്‍ക്കുമായി 30,000 കോടി രൂപയുടെ പ്രത്യേക കാര്‍ഷിക ബജറ്റ് നടപ്പിലാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

കേന്ദ്ര ഇടപെടലുകളെ പ്രതിരോധിക്കാനും ബംഗാളിന്റെ അസ്ഥിത്വം സംരക്ഷിക്കാനുമാണ് ജനകീയ കര്‍മ്മപദ്ധതിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് തന്റെ സര്‍ക്കാര്‍ എന്നും മുന്‍ഗണന നല്‍കുന്നതെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഏപ്രില്‍ 23നും രണ്ടാം ഘട്ടം ഏപ്രില്‍ 29നുമാണ്. ഫലപ്രഖ്യാപനം മെയ് 4ന്. നാലാം തവണയും ബംഗാളില്‍ അധികാരം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇത്തവണ ബംഗാള്‍ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നില മെച്ചപ്പെടുത്താനാകുമെന്ന് സിപിഎമ്മും കോണ്‍ഗ്രസും കരുതുന്നു.

Didi's 10 pledges: Trinamool Congress releases poll manifesto

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

Kerala Election Results 2026 Live: ആധിപത്യം സമ്പൂർണം... യുഡിഎഫിന്റെ 'മഹാ വിസ്മയം'; എൽഡിഎഫിന്റേത് ദയനീയ 'പതനം'; മൂന്നിതളായി 'താമര'

ഹിറ്റ്മാന്‍ 84, റികല്‍ടന്‍ 83; 65 പന്തില്‍ 143 റണ്‍സ്! മുംബൈ ജയ വഴിയില്‍

മൂന്ന് സീറ്റുകള്‍ നേടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ ബിജെപി; വോട്ട് വിഹിതത്തില്‍ കൂപ്പുകുത്തി സിപിഐയും സിപിഎമ്മും; കണക്കുകള്‍ ഇങ്ങനെ

യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർക്ക് പരിക്ക്

SCROLL FOR NEXT