85 സെഞ്ച്വറി, 148 അർധ സെഞ്ച്വറി, 28,359 റൺസ്! 'റോൾ മോഡൽ' കോഹ്‍ലി

വിരാട് ഭാവി ക്രിക്കറ്റ് താരങ്ങൾക്ക് മാതൃകയാക്കാൻ സാധിക്കുന്ന മികച്ച റോൾ മോഡൽ
Virat Kohli batting
Virat Kohlix
Updated on
1 min read

മുൻ ഇന്ത്യൻ ക്യാപ്റ്റനും സൂപ്പർ ബാറ്ററുമായ വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസ ബാറ്ററും ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് മേധാവിയുമായ വിവിഎസ് ലക്ഷ്മൺ. കരിയറിലുടനീളം മികച്ച മാതൃകകൾ തീർത്ത അതുല്യ പ്രതിഭയാണ് കോഹ്‍ലിയെന്നു ലക്ഷ്മൺ ചൂണ്ടിക്കാട്ടി. ഭാവി ക്രിക്കറ്റ് താരങ്ങൾക്ക് മാതൃകയാക്കാൻ സാധിക്കുന്ന മികച്ച റോൾ മോഡലാണ് കോഹ്‍ലിയെന്നും ലക്ഷ്മൺ വ്യക്തമാക്കി.

കളിക്കാനിറങ്ങുമ്പോഴെല്ലാം ബാറ്റിങിൽ ഉന്നത നിലവാരം കാത്തുസൂക്ഷിക്കാൻ അതീവ ശ്രദ്ധ ചെലുത്തിയ കോഹ്‍ലിയുടെ അർപ്പണബോധത്തെ ലക്ഷ്മൺ എടുത്തു പറഞ്ഞു. നിരവധി യുവ താരങ്ങൾ അദ്ദേഹത്തെ മാതൃകയാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ഈ പ്രൊഫഷണലിസമാണെന്നും വിവിഎസ് പറയുന്നു.

'വിരാട് മാതൃക'

'വിരാട് മാതൃകാപരമായ പ്രൊഫഷണൽ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അദ്ദേഹം തനിക്കായി സ്വയം നിശ്ചയിച്ച ചില മാനദണ്ഡങ്ങളുണ്ട്. എതിർ ടീം ഏതായാലും അതു പാലിക്കാനും നിലവാരം കാക്കാനും അദ്ദേഹം എല്ലായ്പ്പോഴും ശ്രദ്ധ പുലർത്താറുണ്ട്. അതുകൊണ്ടാണ് അദ്ദേഹം റോൾ മോഡലാകുന്നത്. അതിനാലാണ് അദ്ദേഹത്തെ ഒട്ടുമിക്ക യുവ താരങ്ങളും അനുകരിക്കാൻ ശ്രമിക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്.'

Virat Kohli batting
6, 6, 6... സിറാജ് 'ഹീറോയിസം'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; ശ്രീലങ്ക ഇലവനെ വീഴ്ത്തി 'ടെസ്റ്റ്' ഒരുക്കം!

കരിയർ

വിരാട് കോഹ്‍ലിയുടെ ഐതിഹാസിക കരിയർ പരിശോധിച്ചാലും അദ്ദേഹം നേടിയ റൺസും റെക്കോർഡുകളും നോക്കിയാലും ലക്ഷ്മണിന്റെ വിലയിരുത്തൽ കൃത്യമാണെന്നു കാണാം. അവിശ്വസനീയമാംവിധത്തിൽ സ്ഥിരത പുലർത്തിയാണ് അപൂർവ താരമാണ് കോഹ്‍ലി.

562 അന്താരാഷ്ട്ര മത്സരങ്ങൾ, 85 സെഞ്ച്വറികൾ, 148 അർധ സെഞ്ച്വറികൾ ഉൾപ്പെടെ 28,359 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ പുറത്താകാതെ നേടിയ 254 റൺസ്.

123 ടെസ്റ്റ് മത്സരങ്ങളിൽ നിന്നു 46.85 ശരാശരിയിൽ 30 സെഞ്ച്വറികൾ ഉൾപ്പെടെ 9,230 റൺസ്. 314 ഏകദിന മത്സരങ്ങളിൽ നിന്നു 54 സെഞ്ച്വറികളും 75 അർധ സെഞ്ച്വറിയും ഉൾപ്പെടെ 14,941 റൺസ്. ഏകദിന ഫോർമാറ്റിലെ സമാനതകളില്ലാത്ത ഇതിഹാസം എന്ന് സംശയലേശമെന്യേ വിശേഷിപ്പിക്കാൻ പറ്റുന്ന താരം കൂടിയാണ് കോഹ്‍ലി. 125 ടി20 മത്സരങ്ങളിൽ നിന്നു ഒരു സെഞ്ച്വറി ഉൾപ്പെടെ 4,188 റൺസ്.

Virat Kohli batting
ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ച 'പരിക്ക്'! ബുംറ എന്ന് തിരിച്ചെത്തും?
Virat Kohli batting
ചരിത്രം 'തുന്നിയിട്ട്' മറ്റൊരു 'വെള്ളി' കൂടി! ലോക അത്‍ലറ്റിക്സിൽ ഇന്ത്യയുടെ 'ബസന്ത്'
Summary

BCCI Centre of Excellence head VVS Laxman has praised Virat Kohli for setting exceptional standards throughout his illustrious career

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com