വീഡിയോ ദൃശ്യം 
India

കപ്പിൽ മൂത്രം ഒഴിച്ച് വെള്ളത്തിൽ ചേർത്ത് പാനിപുരി നിർമാണം! ഞെട്ടിയ്ക്കുന്ന വീഡിയോ; അറസ്റ്റ്

കപ്പിൽ മൂത്രം ഒഴിച്ച് വെള്ളത്തിൽ ചേർത്ത് പാനിപുരി നിർമാണം! ഞെട്ടിയ്ക്കുന്ന വീഡിയോ; അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: സ്വന്തം മൂത്രം വെള്ളത്തിൽ ചേർത്ത് പാനിപുരി നിർമിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ ഞെട്ടിക്കുന്ന വീഡിയോ. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പു കൊണ്ടു തന്നെ പാനിപുരി നിർമിക്കു​കയാണ് കച്ചവടക്കാരൻ ചെയ്യുന്നത്. അസമിലെ ഗുവാഹത്തിയിലാണു സംഭവം. മൂത്രമൊഴിച്ച ശേഷം കപ്പ് വെള്ളത്തിൽ കഴുകി അത് പിന്നീട് പാനിപുരി നിർമാണത്തിന് ഉപയോഗിക്കുന്നതാണ് വീഡിയോ. ഈ കപ്പ് ഉപയോഗിച്ചു കഴുകിയ വെള്ളം തന്നെയാണു ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിക്കുന്നത്.

മൊബൈലിൽ ആരോ പകർത്തി പങ്കുവച്ച വീഡിയോ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്; ഐഎന്‍ടിയുസി വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് പൂട്ടും: 'സൈലന്റ് കാർഡുകൾ' ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ്

C-DIT: പത്താം ക്ലാസ് യോഗ്യതയുണ്ടോ?, പാക്കിങ് അസിസ്റ്റന്റ് മുതൽ ഇലക്ട്രീഷൻ വരെ; 29 ഒഴിവുകൾ

അജിത്തിന്റെ റേസിംഗ് ലോകം; ‘ഗ്ലാഡിയേറ്റേഴ്സ് ’ ട്രെയിലർ എത്തി; അനുഭവങ്ങളുമായി ശാലിനിയും മകളും

കുഴഞ്ഞുവീഴുന്നവർക്ക് ജീവന്റെ തുണയാകാൻ ഓട്ടോ തൊഴിലാളികൾ: 'ഓട്ടോ രക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ