Bombay High Court എഎന്‍ഐ
India

'വാട്‌സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രം വിവാഹ മോചനം അനുവദിക്കാനാവില്ല; ഭാര്യയുടെ ഭാഗം കൂടി കേള്‍ക്കണം'

കുടുംബക്കോടതി ഏകപക്ഷീയമാണ് ഉത്തരവ് പാസാക്കിയതെന്നും തന്റെ വാദങ്ങള്‍ ഉന്നയിക്കാനോ ഭര്‍ത്താവിന്റെ വാദങ്ങള്‍ എതിര്‍ക്കാനോ അവസരം നല്‍കാതെയാണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇണയ്ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവസരം നല്‍കാതെ വാട്‌സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രം ക്രൂരത ആരോപിച്ച് വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ക്രൂരതയുടെ പേരില്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച അപേക്ഷ അനുവദിച്ചുകൊണ്ട് നാസിക് ജില്ലാ കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവ് കഴിഞ്ഞ ആഴ്ച ജസ്റ്റിസുമാരായ ഭാരതി ഡാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.

കുടുംബക്കോടതി ഏകപക്ഷീയമാണ് ഉത്തരവ് പാസാക്കിയതെന്നും തന്റെ വാദങ്ങള്‍ ഉന്നയിക്കാനോ ഭര്‍ത്താവിന്റെ വാദങ്ങള്‍ എതിര്‍ക്കാനോ അവസരം നല്‍കാതെയാണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2025 മെയ് മാസത്തിലാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഭാര്യാമാതാവിനും സഹോദരിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഭര്‍ത്താവ് നടത്തിയെന്നും ഭാര്യ ആരോപിച്ചു.

ഭാര്യ വാട്‌സ് ആപ്പ് ചാറ്റില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തിലുള്ള മെസേജ്, ബ്ലാക്ക് മെയിലിങ്, അശ്ലീല ഭാഷ എന്നിവ ഉപയോഗിച്ചതായി കുടുംബക്കോടതി കണ്ടെത്തി. ഭര്‍ത്താവിനെതിരെ ക്രൂരമായി പ്രവര്‍ത്തിച്ചെന്നും അതുകൊണ്ട് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്നും കോടതി വിധിച്ചു. ഭര്‍ത്താവ് സമര്‍പ്പിച്ച തെളിവുകള്‍ നിരസിക്കാന്‍ ഭാര്യയ്ക്ക് അവസരം നല്‍കുന്നതില്‍ കുടുംബക്കോടതി പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. വാട്‌സ് ആപ്പ് ചാറ്റിനെ ആശ്രയിച്ച് വിവാഹമോചന ഉത്തരവ് അനുവദിക്കാന്‍ കഴിയില്ല. വിവാഹമോചന ഉത്തരവ് റദ്ദാക്കി തിരികെ കുടുംബക്കോടതിയിലേയ്ക്ക് തന്നെ കേസ് മാറ്റുകയും ചെയ്തു മുംബൈ ഹൈക്കോടതി.

Divorce Can't Be Granted Citing Cruelty Based On WhatsApp Chats: Bombay High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ശരീരഭാരം നിയന്ത്രിക്കാൻ കഴിക്കേണ്ട പഴങ്ങൾ

വെയിൽ കൊള്ളാതെ അതീവ ശ്രദ്ധയോടെ പരിപാലനം, ലോകത്തിലെ വിലകൂടിയ ചായയുടെ ആരോ​ഗ്യ​ഗുണങ്ങൾ

കാലിലെ ഈ 6 ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

'ഖമേനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തിട്ടില്ല'; റിപ്പോര്‍ട്ട് വ്യാജമെന്ന് ഇറാന്‍

SCROLL FOR NEXT