Anbil Mahesh Poyyamozhi  file
India

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ മുന്‍ വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍

സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 100 കോടിയുടെ അഴിമതി കേസില്‍ ഡിഎംകെയുടെ മുതിര്‍ന്ന നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ അന്‍പില്‍ മഹേഷ് പൊയ്യാമൊഴി അറസ്റ്റില്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ചെന്നൈ: സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 100 കോടിയുടെ അഴിമതി കേസില്‍ ഡിഎംകെയുടെ മുതിര്‍ന്ന നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ അന്‍പില്‍ മഹേഷ് പൊയ്യാമൊഴി അറസ്റ്റില്‍. കേസില്‍ മഹേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ നടപടി.

സര്‍ക്കാരിന്റെ അനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മഹേഷ് പണം വാങ്ങിയതായുള്ള ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. ഈ അഴിമതിയില്‍ 177 സ്‌കൂളുകള്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകള്‍ അഴിമതിയിലും വിശ്വാസവഞ്ചനയിലും മഹേഷിന്റെ പങ്ക് വ്യക്തമാക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങളും ചോദ്യം ചെയ്യലില്‍ രേഖപ്പെടുത്തിയ മൊഴികളുമാണ് തെളിവുകള്‍ക്ക് ആധാരമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

മഹേഷിനെതിരെ അഴിമതി തടയല്‍ നിയമം പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതിനിടെ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാന്‍ ടിവികെ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതായി ഡിഎംകെ ആരോപിച്ചു. തിങ്കളാഴ്ചയാണ് മഹേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയത്.

DMK Ex-Minister Arrested, 100-Crore Bribe From Schools

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

100% എഥനോളില്‍ ഓടുന്ന കാറുകള്‍ക്ക് വഴിയൊരുങ്ങി; മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം

'ലോകം മുഴുവന്‍ ഞങ്ങള്‍ക്കെതിരാണെങ്കില്‍ അങ്ങനെയാവട്ടെ; പോയി തുലഞ്ഞോളൂ...'; ട്രോളുകളോട് വിജയ് ദേവരക്കൊണ്ട

വയനാട് ടൗൺഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 31-ന്; മേപ്പാടിയിൽ 149 ഗുണഭോക്താക്കളെ കണ്ടെത്തും

"പാറ്റകളെ തുരത്തണം, പെരുകാന്‍ അനുവദിക്കരുത്"; സിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി