സ്റ്റാലിന്‍/ ഫയല്‍ ചിത്രം 
India

നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിരം;  സ്റ്റാലിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഡിഎംകെ

1953 മാര്‍ച്ച് 1 ന് ജനിച്ച സ്റ്റാലിന് 70 വയസ്സ് തികയും. 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ എഴുപതാം ജന്മദിനാഘോഷം വിപുലമാക്കാന്‍ ഡിഎംകെ. മാര്‍ച്ച് ഒന്നിനാണ് ജന്മദിനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. മാര്‍ച്ച് ഒന്നിന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫാറുഖ് അബ്ദുള്ള, അഖിലേഷ് യാദവ്, തേജസ്വി യാദവ് ഉള്‍പ്പടെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സ്റ്റാലിനെ അനുമോദിക്കും. വിവിധ നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തോടനുബന്ധിച്ച് കൂറ്റന്‍ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്

1953 മാര്‍ച്ച് 1 ന് ജനിച്ച സ്റ്റാലിന് 70 വയസ്സ് തികയും. പരിപാടിയോടനുബന്ധിച്ച് നവജാതശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരം, കര്‍ഷകര്‍ക്ക് വൃക്ഷത്തൈകള്‍, രക്തദാന ക്യാമ്പുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള സഹായം, സമൂഹ ഉച്ചഭക്ഷണം, നേത്ര ക്യാമ്പുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. തമിഴ്നാടിന് പുറത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷിക്കും. മാര്‍ച്ച് ഒന്നിന് സ്റ്റാലിന്റെ ഫോട്ടോ പ്രദര്‍ശനം നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ നിര്‍വഹിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലവര്‍ഷം ശക്തം; നാലു ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

ത്രില്ലര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്ക് ജയം; ഘാനയെ വീഴ്ത്തി നോക്കൗട്ടില്‍

ആരതിയുടെ ദേഹത്ത് 13 മുറിവുകള്‍; സ്ത്രീധന സ്വര്‍ണം വില്‍ക്കുന്നതില്‍ തര്‍ക്കമുണ്ടായി, ഭര്‍ത്താവ് അറസ്റ്റില്‍

പോര്‍ച്ചുഗലിനെ തളച്ച് കൊളംബിയ; ഗോള്‍രഹിത സമനില, അവസരങ്ങള്‍ നഷ്ടമാക്കി റൊണാള്‍ഡോ

എഫ്‌സിആര്‍എ ചട്ടഭേദഗതി: കത്തോലിക്കാ സഭയുടെ പള്ളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥന