തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍? 
India

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

ഏപ്രില്‍ 23-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി വിജയിന്റെ തമിഴക വെട്രി കഴകംസഖ്യകക്ഷികളെ കണ്ടെത്താന്‍ നെട്ടോട്ടമോടുന്നതിനിടെ, തങ്ങളുടെ ചിരകാല വൈരികളായ എഐഎഡിഎംകെയുമായി ഡിഎംകെയുമായി രഹസ്യ ചര്‍ച്ചകള്‍ ആരംഭിച്ചതായി ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ വൈരത്തിന്റെ മുഖമുദ്രയായിരുന്ന ഇരു പാര്‍ട്ടികളും തമ്മിലുള്ള ഈ നീക്കം അത്യപൂര്‍വമാണ്.

ചര്‍ച്ച നടന്നതായി എഐഎഡിഎംകെ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, തീരുമാനങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഏപ്രില്‍ 23-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് ലഭിച്ചത്.

ഡിഎംകെയും എഐഎഡിഎംകെയും കൈകോര്‍ത്താല്‍ പോലും, 106 അംഗങ്ങള്‍ മാത്രമാണ് ഇരുപാര്‍ട്ടികള്‍ക്കും ഉള്ളത്. കേലവ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. അതിനാല്‍, അധികാരം പിടിക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കും ചെറുകക്ഷികളുടെ പിന്തുണ ആവശ്യമായി വരും. 1972-ലാണ് എഐഎഡിഎംകെ രൂപീകൃതമായത്. അഴിമതി ആരോപണങ്ങളെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അന്നത്തെ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി, എംജി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് പുതിയ പാര്‍ട്ടിയുണ്ടായത്. ഈ പിളര്‍പ്പാണ് തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തെ ദശാബ്ദങ്ങളോളം നിര്‍ണ്ണയിച്ച രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ തമ്മിലുള്ള കടുത്ത വൈരത്തിന് വഴിതെളിച്ചത്.

DMK to tie-up with arch-rival AIADMK? Secret talks spark buzz amid Vijay power bid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റില്‍; യുപിയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും സിം കാര്‍ഡ് പിടിച്ചെടുത്തു

ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Weekly horoscope (June 21- June 27, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam June 22|സന്തോഷകരമായ ഒരു വാർത്ത കേൾക്കും, കാര്യങ്ങൾ അനുകൂലമാകും

67 മിനിറ്റ് മാത്രം കളത്തിൽ; 3 ​ഗോൾ 2 അസിസ്റ്റ്! ഇതാ ജർമൻ പവർഹൗസിലെ 'തീപ്പൊരി'