പ്രതീകാത്മക ചിത്രം 
India

ഡോക്ടര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, എട്ടുവയസുള്ള മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പ്രതികാരം; പ്രതികള്‍ പിടിയില്‍ 

ഉത്തര്‍പ്രദേശില്‍ കാണാതായ, ഡോക്ടറിന്റെ എട്ടുവയസുള്ള മകന്റെ മൃതദേഹം കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ കാണാതായ, ഡോക്ടറിന്റെ എട്ടുവയസുള്ള മകന്റെ മൃതദേഹം കണ്ടെത്തി. ഡോക്ടര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട രണ്ട് മുന്‍ ജീവനക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ബുലന്ദ്ഷറില്‍ ചത്താരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടുദിവസം മുന്‍പാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് എട്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഡോക്ടറുടെ മുന്‍ ജീവനക്കാരായ നിജാം, ഷാഹിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡോക്ടറുടെ കൂടെ കമ്പൗണ്ടര്‍മാരായാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ജോലിയില്‍ തെറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പാണ് ഇവരെ ഡോക്ടര്‍ പിരിച്ചുവിട്ടത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT