വീഡിയോ ദൃശ്യം 
India

ചികിത്സ കിട്ടാതെ കോവിഡ് രോ​ഗി മരിച്ചു; ഡോക്ടര്‍മാരെ ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ

ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ്​ സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോ​ഗികളാൽ ആശുപത്രികൾ തിങ്ങിനിറഞ്ഞതിനാൽ മതിയായ ചികിത്സ ലഭിക്കാതെ നിരവധി പേരാണ്​ ദിനം പ്രതി മരിക്കുന്നത്​. ഇത്​ പലപ്പോഴും ബന്ധുക്കളെ വൈകാരിക പ്രതികരണത്തിലേക്ക്​ നയിക്കുകയാണ്​.

കിടക്കകളുടെ അഭാവം കാരണം ഐസിയുവിൽ പ്രവേശനം ലഭിക്കാതെ 67കാരി മരണത്തിന്​ കീഴടങ്ങിയതോടെ ബന്ധുക്കൾ അക്രമാസക്​തരായി. ചൊവ്വാഴ്​ച രാവിലെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ്​ സംഭവം. തിങ്കളാഴ്​ച രാത്രിയാണ്​ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രാവിലെ ആരോഗ്യസ്​ഥിതി മോശമായെങ്കിലും​ ഐസിയുവിലേക്ക്​ മാറ്റാനായില്ല.

തുടർന്ന്​ ഇവർ മരണത്തിന്​ കീഴടങ്ങി. ഇതോടെ നിയന്ത്രണം വിട്ട ബന്ധുക്കൾ ഡോക്​ടർമാരെയും നഴ്​സുമാരെയും വളഞ്ഞിട്ട്​ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഏതാനും പേർക്ക്​ പരിക്കേറ്റു. ആശുപത്രിയിലെ സുരക്ഷജീവനക്കാരും പൊലീസും എത്തിയാണ്​ സ്​ഥിതിഗതികൾ നിയന്ത്രിച്ചത്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT