പ്രതീകാത്മക ചിത്രം 
India

65കാരനെ പുലി ആക്രമിച്ചു; സ്വന്തം ജീവന്‍ നല്‍കി രക്ഷിച്ച് വളര്‍ത്തുനായ

മനുഷ്യനോട് ഏറ്റവും കൂടുതല്‍ കൂറുപുലര്‍ത്തുന്ന ജീവികളില്‍ ആദ്യനിരയില്‍ വരും നായ

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: മനുഷ്യനോട് ഏറ്റവും കൂടുതല്‍ കൂറുപുലര്‍ത്തുന്ന ജീവികളില്‍ ആദ്യനിരയില്‍ വരും നായ. 65കാരനായ ഉടമയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി കഴിപ്പിച്ച വളര്‍ത്തുനായയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഛത്തീസ്ഗഡിലെ ധംതാരിയിലാണ് സംഭവം. കാട്ടില്‍ വച്ചാണ് 65കാരനായ ശിവപ്രസാദിനെ പുലി ആക്രമിച്ചത്. വളര്‍ത്തുനായ്ക്കളായ ഭുരു, കബ്രു എന്നിവയ്‌ക്കൊപ്പമാണ് ഉടമ കാട്ടില്‍ പോയത്. 

65കാരനെ രക്ഷിക്കാന്‍ ഒരു നായ തുടര്‍ച്ചയായി കുരച്ച് വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. രണ്ടാമത്തെ നായ പുലിയുമായി നേരിട്ട് ഏറ്റുമുട്ടി. പുലിയുടെ ആക്രമണത്തില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ശിവ്പ്രസാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലിയുമായുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് വളര്‍ത്തുനായയ്ക്ക് ജീവന്‍ നഷ്ടമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT